രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ കത്നി ജില്ലാ ബി.ജെ.പി പ്രസിഡന്‍റ് രാംരതന്‍ പായലാണ് വിവാദ പരാമര്‍ശം നടത്തിയത്.

പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് പോവാനാണ് ബി.ജെ.പി നേതാവ് ക്ഷുഭിതനായി ആവശ്യപ്പെട്ടത്.’താലിബാനിലേക്ക് പോവുക, അഫ്ഗാനിസ്താനിലേക്ക് പോകുക, അവിടെ പെട്രോള്‍ ലിറ്ററിന് 50 രൂപയാണ് വില. അവിടെ പോയി നിറയ്ക്കൂ. പെട്രോള്‍ നിറയ്ക്കാന്‍ ഒരാള്‍ പോലും അവിടെ അവശേഷിക്കുന്നില്ല. ഇന്ത്യയില്‍ ചുരുങ്ങിയത് സുരക്ഷിതത്വമെങ്കിലും ഉണ്ട്.’- രാംരതന്‍ പായല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക