തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ഹെഡ്‌സെറ്റ് ഉപയോഗിച്ച്‌ ഫോണ്‍ വിളിക്കുന്നതിനിടെയാണ് പിടികൂടിയതെന്നാണ് അറിവ്.

കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും കണ്ടെടുത്തു.സി ബ്ലോക്കിലെ സെല്ലില്‍ കൊടി സുനി ഒറ്റക്കാണ് കഴിയുന്നത്. കൊടി സുനിയും ടി.പി കേസിലെ മറ്റു പ്രതികളും ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് നേരത്തേയും കണ്ടെത്തിയിരുന്നു. ജയിലിൽ കിടന്നു കൊണ്ട് കൊടി സുനി കൊട്ടേഷനുകൾ ഏറ്റെടുക്കുകയും സംഘങ്ങളെ കൊണ്ട് നടപ്പാക്കുകയും ചെയ്യുന്നുണ്ട് എന്ന ആക്ഷേപം ശക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച്‌ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിയ്യൂര്‍ പൊലീസും അന്വേഷണം തുടങ്ങി. കോവിഡ് കാലമായതിനാല്‍ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല. അതിനാല്‍, ജയില്‍ അധികൃതര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക