കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തികൊണ്ട് മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങ്. ഈ മീറ്റിങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. ഇപ്പോഴിതാ താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ആരും തന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.

പരിപാടിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതാടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സാധാരണക്കാര്‍ അറിയാതെ മാസ്‌ക് ഒന്ന് മാറ്റിയാല്‍ പോലും പോക്കറ്റില്‍ നിന്നും പെറ്റിയടിപ്പിച്ചിട്ട് വിടുന്ന പൊലീസ് നിയമപാലകര്‍ ഇതൊന്നും കാണുന്നില്ല എന്നാണ് വിമര്‍ശനം. താരസംഘടനകള്‍ പ്രോട്ടോക്കോള്‍ ലംഘംനം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക