കൊല്ലം: കോണ്‍​ഗ്രസ് നേതാവും കുണ്ടറ എംഎല്‍എയുമായ പി സി വിഷ്ണുനാഥിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ഐസൊലേഷനിലായിരുന്നുവെന്നും പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതായും പിസി വിഷ്ണുനാഥ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സമ്ബര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകാനും എംഎല്‍എ ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയില്‍ രോഗബാധിതനാകുന്ന മൂന്നാമത്തെ എംഎല്‍എയാണ് അദ്ദേഹം. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ്, പുനലൂര്‍ എംഎല്‍എ പിഎസ് സുപാല്‍ എന്നിവരും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. ഇന്നലെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യ മന്ത്രി ജിആര്‍ അനിലും വൈറസ് ബാധിതനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക