ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി ബിപിന്‍, നിശാന്ത്, കോട്ടയം സ്വദേശി അനുക്കുട്ടന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ചങ്ങനാശ്ശേരി വാകത്താനം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ മൊബൈല്‍ നമ്ബര്‍ ലൈംഗികത്തൊഴിലാളിയുടേതാണെന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ശുചിമുറികളിലടക്കം പൊതുസ്ഥലങ്ങളില്‍ ഇവരുടെ നമ്ബര്‍ എഴുതിവച്ചും മറ്റുമായിരുന്നു പ്രചാരണം.

ഇതേതുടര്‍ന്ന് ദിവസവും നൂറുകണക്കിന് കോളുകളാണ് ഇവരുടെ ഫോണിലേക്ക് വരുന്നത്.

കഴിഞ്ഞ ഓഗസ്റ്റിന് ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പിന്നീടും നിരന്തരം പരാതി നല്‍കിയെങ്കിലും നമ്ബര്‍ മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു പൊലീസ് ചെയ്തത്. ഒടുവില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ നേരിട്ട് രംഗത്തെത്തി വിഷയം തുറന്നുപറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നതും മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നതും. പരാതിയില്‍ എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക