കാസര്‍കോഡ്: സംസ്ഥാന കൃഷി വകുപ്പ് വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സംഘടിപ്പിക്കുന്ന ഓണവിപണികള്‍ ആഗസ്റ്റ് 17 മുതല്‍ 20 വരെ പ്രവര്‍ത്തിക്കും.

പൊതു വിപണിയിലെ വിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കി പ്രാദേശിക കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പഴം, പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താവിന് ലഭ്യമാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തമകൃഷി മുറയിലൂടെ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് 20 ശതമാനം അധിക വില നല്‍കി സംഭരിച്ച്‌ ഉപഭോക്താവിന് 10 ശതമാനം കുറഞ്ഞ വിലക്ക് ലഭ്യമാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക