തിരുവനന്തപുരം: ചോദ്യം ചെയ്യലില്‍ മോന്‍സന്‍ മാവുങ്കലിനെ വെളിപ്പെടുത്തലുകള്‍ കേട്ട് അന്തം വിട്ടല്ല ക്രൈം ബ്രാഞ്ച് ഓഫിസര്‍മാര്‍ ഇരിക്കുന്നത്, മാറി നിന്ന് ചിരിക്കുകയാണത്രെ.സൈബര്‍ ഇടത്തിലെ ട്രോളുകളെ വെല്ലുന്ന കാഴ്‌ച്ചകളാണ് മോന്‍സനെ ചോദ്യം ചെയ്യുന്നിടത്തും. മാവുങ്കലിന്റെ തള്ളലുകളും പൊലീസുകാരെ കുടുകുടാ ചിരിപ്പിക്കുന്നു.ചോദ്യം ചെയ്യല്‍ മുറിയിലെ കാഴ്ചയിതാണ്. എന്തിനാണ് ഇതൊക്കെ പറഞ്ഞ് ആള്‍ക്കാരെ പറ്റിക്കുന്നതെന്ന് ചോദിച്ചാല്‍, ഞാന്‍ ഇങ്ങനെ തള്ളല്‍ നടത്തിയാണ് ജീവിക്കുന്നത്, ഇത്രയും നാളും ജീവിച്ചത്. ഞാന്‍ അതിന് ആരെയും നിര്‍ബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ല.ഡോക്ടര്‍ ആണോ എന്ന ചോദ്യത്തിന് ‘ഏയ് ഞാന്‍ ഡോക്ടറൊന്നുമല്ല. ആരെങ്കിലും ഡോക്ടര്‍ ചേര്‍ത്ത് എന്നെ വിളിച്ചാല്‍ ഞാനെന്തിന് തിരുത്താന്‍ പോകണം. തിരുത്താറുമില്ല…’ ഇങ്ങനെയുള്ള ഉത്തരങ്ങളാണ് ചോദ്യം ചെയ്യലില്‍ വരുന്നത്. പൊലീസ് ഓഫിസര്‍മാരെ ഉള്‍പ്പെടെ പറ്റിച്ചതിനെക്കുറിച്ച് ചോദിക്കുമ്ബോഴുള്ള മറുപടിയും രസകരമാണ്.’ഞാന്‍ പറയുന്നു ഇത് മോശയുടെ വടിയാണെന്ന്: അവര്‍ അത് വിശ്വസിക്കുന്നു. ഞാന്‍ ആരോടും നിര്‍ബന്ധിച്ച് പറയാറില്ല. ഇത് മോശയുടെ വടിയല്ലെന്ന് തര്‍ക്കിക്കാന്‍ അവരും നില്‍ക്കാറില്ലാത്തതിനാല്‍ അങ്ങനെ മുന്നോട്ടുപോകുന്നു.അടുത്തകാലത്തായി ഇത്രയും ‘ഫണ്‍’ നിറച്ചുള്ള ഒരു അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്ബ് വ്യാജമെന്ന് വനംവകുപ്പും കണ്ടെത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആനകൊമ്ബ് എന്നു തോന്നു ഇതും വ്യാജമാണെന്നത് ഞെട്ടിക്കുന്നു. ഒട്ടകത്തിന്റെ എല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന് സംശയം. ഇവ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
ad 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4