തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവില്‍ വന്നാല്‍ കേരളത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ഇല്ലെങ്കില്‍ കനത്ത നഷ്ടം കേരളം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി പ്രസരണ മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താല്‍, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ്. ഭരണ പ്രതിപക്ഷ ഭേദമെന്യെ കേരളത്തിന്‍റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക