കോഴിക്കോട്: മിഠായിത്തെരുവില്‍ യുവാവിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ച ജിയോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കാലിന്‍റെ തുടയില്‍ പൊള്ളലേറ്റ യുവാവ് ചികിത്സ തേടി. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയുടമയുടെ കൈക്കും പൊള്ളേലറ്റു.

കോഴിേക്കാട് ഫ്രാന്‍സിസ് റോഡ് സ്വദേശി ഇസ്മയിലാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാവിലെ 11ഓടെ മിഠായിത്തെരുവിലെ ചെരിപ്പുകടയിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് ഇസ്മായില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീന്‍സിന്‍റെ കീശയിലിട്ട ഫോണ്‍ ചെറിയ ശബ്ദത്തോടെ കഷ്ണം മുറിയുകയായിരുന്നു. ഫോണിന്‍റെ ഭാഗങ്ങളെല്ലാം കത്തിപ്പോയി. ജിയോ കമ്ബനിയുടെ കണക്ഷനോടൊപ്പം കിട്ടുന്ന സാധാരണ ഫോണാണിത്. പൊലീസ് സഥലത്തെത്തി.കട്ടിയുള്ള ജീന്‍സ് ധരിച്ചതിനാലാണ് പരിക്ക് നിസാരമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക