കൊല്ലം: കിണര്‍ കുഴിക്കുന്നതിനിടെ 90 അടി താഴ്ചയില്‍ കണ്ടെത്തിയ പാറ പൊട്ടിപ്പോള്‍ ലഭിച്ച തിളങ്ങുന്ന കല്ല് വീട്ടുകാര്‍ക്ക് കൗതുകവും ഒപ്പം ആശങ്കയുമായി. കൊട്ടിയം തഴുത്തല വിഘ്‌നേശ്, അനില്‍ ഭവനില്‍ ശ്രീധരന്‍ എന്നിവരുടെ പുരയിടത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് തിളക്കമുള്ള കല്ല് കണ്ടെത്തിയത്.

4 മാസം മുന്‍പ് കിണര്‍ കുഴിപ്പോള്‍ പാറ കണ്ടെത്തിയതിനെ തുടര്‍ന്ന് നിറുത്തിവച്ചു. പിന്നീട് പാറ പൊട്ടിപ്പോള്‍ ചാരനിറമുള്ള കല്ല് ലഭിച്ചു. ഈ കല്ല് പൊട്ടിപ്പോഴാണ് സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന കല്ല് ശ്രദ്ധയില്‍പെട്ടത്. ഇരുവരും തഴുത്തല വില്ലേജ് ഓഫീസര്‍ ആര്‍.ബി. ഷൈനിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള, ജില്ലാ അസി.ജിയോളജിസ്റ്റ് വീണ എം.നായര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എന്‍. സിനു, ബിനു ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 15.75 കിലോഗ്രാം തൂക്കമുള്ള കല്ല് മൂല്യമുള്ളതാണെന്ന നിഗമനത്തില്‍ അസി. ജിയോളജിസ്റ്റ് ഏറ്റെടുത്തു. വിശദ പരിശോധനയ്ക്കും മൂല്യനിര്‍ണയത്തിനുമായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക