കൊല്ലം: കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ 22കാരി ആതിരയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകളാണ് ആതിര. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ജീവനൊടുക്കിയത്.

തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ വന്നു വാതിലില്‍ മുട്ടിയപ്പോള്‍ അടഞ്ഞുകിടക്കുന്ന നിലയിലാണ് കണ്ടത്. തുടര്‍ന്ന് കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകള്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആതിരയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം ചെമ്ബഴന്തി എസ്‌എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആതിര. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂര്‍ പൊലീസ് അറിയിച്ചു. മരണത്തിന് മുന്‍പ് ആതിര എഴുതിയ കുറിപ്പ് പൊലീസിന് കിട്ടിയെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക