FeaturedGalleryKeralaNews

500 രൂപയ്ക്ക് വാങ്ങുന്ന ഞണ്ടിനെ 20 ദിവസം കഴിഞ്ഞ് വിൽക്കുമ്പോൾ വില 2800; മറ്റ് ചിലവുകൾ കൂടി കണക്കിലെടുത്താലും ഒരു ഞണ്ടിന്മേൽ ലാഭം 2000 രൂപ; ചെറിയ മുതൽ മുടക്കിൽ ഡ്രമ്മിനുള്ളിൽ ഞണ്ടുകളെ വളർത്തി ലക്ഷങ്ങൾ കൊയ്യുന്ന ഫിഷറീസ് വിദ്യാർഥികൾ: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഫിഷറീസ് കോളേജിലെ അശ്വതിയും അരുണും വേമ്ബനാട്ടുകായലില്‍ കൃഷി ചെയ്യുന്ന ഞണ്ടുകള്‍ ചൈനയിലും ജപ്പാനിലും സിംഗപ്പൂരിലും കൊതിയൂറുന്ന വിഭവങ്ങളായി മാറുന്നു. കയറ്റുമതിയിലൂടെ ലക്ഷങ്ങളുടെ മാസവരുമാനമാണ് ഇവർ കൊയ്യുന്നത്.കർഷകർക്ക് അധികവരുമാനം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനകാലത്ത് ആരംഭിച്ചതാണ് ‘വെള്ളത്തിനടിയിലെ’ ഞണ്ട് കൃഷി.

ad 1

വെള്ളത്തിന്റെ ഉപരിതലത്തിലാണ് സാധാരണ ഞണ്ടുകൃഷിചെയ്യുന്നത്. പക്ഷേ, ചൂട് കൂടുമ്ബോള്‍ ചത്തുപോകും. വെള്ളത്തിനടിയിലായാല്‍ ആ അപകടമില്ല, വേഗം വളരുകയും ചെയ്യും. കൊച്ചി പനങ്ങാട് തീരത്തെ കായലില്‍ 200 സ്ക്വയർഫീറ്റിലായി, 30 ലിറ്ററിന്റെ, 300 ഡ്രമ്മുകളിലാണ് ഒരുസമയം കൃഷി ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് വാങ്ങുന്ന പഞ്ഞി ഞണ്ടിനെയാണ് വളത്തുന്നത്. ഞണ്ടുകള്‍ പരസ്പരം തിന്നാൻ ശ്രമിക്കുന്നതിനാല്‍ ഒരു ഡ്രമില്‍ ഒരു ഞണ്ട് മാത്രം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഡ്രം അടച്ച്‌ രണ്ടടി താഴ്ചയിലേയ്ക്കിടും. കമ്ബുകള്‍ക്കൊണ്ട് ഇവയെ ബന്ധിപ്പിക്കും. മുകളിലും വശങ്ങളിലും ദ്വാരങ്ങളിടും. പഴകിയ മീനുകളാണ് ഭക്ഷണമായി നല്‍കുന്നത്. 20 ദിവസം കഴിഞ്ഞു പുറത്തെടുക്കുമ്ബോള്‍ ഒരുകിലോ ഉണ്ടായിരുന്ന ഞണ്ട് ഒന്നരക്കിലോയാകും.തോടിന് കട്ടികൂടിയതിനാല്‍ പാചകം ചെയ്യുമ്ബോള്‍ സ്വാദേറും.

ad 3

ഇരുത് ദിവസം കൊണ്ട് വിളവെടുപ്പ്, 500 രൂപയെ 20 ദിവസംകൊണ്ട് 2500 രൂപയാക്കുന്ന മാന്ത്രിക കൃഷിയുമായി രണ്ടു യുവ കർഷകർ. ദിവസവരുമാനം 10000 മുതൽ

Posted by Shoji Ravi on Monday, April 8, 2024

ഒരു ഞണ്ടില്‍ നിന്ന് ലാഭം 2000 രൂപ: ഒരു ഞണ്ടിനെ വാങ്ങാൻ 500 രൂപയാകും. വലുതാകുമ്ബോള്‍ ഇവയ്ക്ക് 2,800രൂപ വരെ കിട്ടും. തീറ്റയ്ക്കുള്ള ചെലവ് കിഴിച്ചാല്‍ ഞണ്ടൊന്നിന് 2000 രൂപ ശരാശരി ലാഭം. ഇടനിലക്കാരൻ വഴിയാണ് കയറ്റുമതി നടത്തുന്നത്. 2022ല്‍ കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസില്‍(കുഫോസ്) ബാച്ചിലർ ഒഫ് ഫിഷറീസ് ടെക്നോളജി അവസാനവർഷം പഠിക്കുമ്ബോഴാണ് ‘സ്റ്റെം’ എന്ന സംരംഭം ആരംഭിക്കുന്നത്.

ad 5

ഗവേഷണത്തിന് യൂണിവേഴ്സിറ്റിയിലെ ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഉപകരിച്ചു. ഇപ്പോള്‍ ഇരുവരും ഫിഷറീസ് ടെക്നോളജിയില്‍ മാസ്റ്റേഴ്സ് ചെയ്യുന്നു. അരുണ്‍ ആലപ്പുഴ അരൂക്കുറ്റി സ്വദേശിയും അശ്വതി കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്. കരിമീൻ കൂട്കൃഷിയും ചെയ്യുന്നുണ്ട്.

ശിഷ്യരായി മൂവായിരം കർഷകർ: കൃഷിരീതി കർഷകർക്ക് പഠിപ്പിച്ച്‌ കൊടുക്കുന്നുണ്ട്. മഹാരാഷ്ട്ര, ഗോവ, കർണാടക,തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങിലെ 3000ലേറെ കർഷകർ ഇവരുടെ വിദ്യാർത്ഥികളാണ്. കുഫോസില്‍ തന്നെയാണ് ക്ലാസുകള്‍ നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button