FlashKeralaNewsPolitics

2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ പ്രതിപക്ഷം ആകുമോ? നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള വോട്ട് കണക്കുകൾ പരിശോധിച്ചാൽ 110 ഇടങ്ങളിൽ മുന്നിലെത്തിയത് കോൺഗ്രസ്; സിപിഎം 19ലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി മുന്നിലെത്തിയത് 11 മണ്ഡലങ്ങളിൽ: വിശദമായ മണ്ഡല പട്ടിക വായിക്കാം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിന് വലിയ ആഘാതമാണ് നല്‍കിയത്. 2019ല്‍ സംസ്ഥാനത്ത് പാർട്ടി ആരെ ജയിച്ചത് ആലപ്പുഴയില്‍ മാത്രമായിരുന്നു. എന്നാല്‍, ഇക്കുറി ആലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് കഴിഞ്ഞ തവണ വിജയിച്ച ആലത്തൂർ പിടിച്ചെടുത്ത് ആ നാണക്കേട് ഒഴിവാക്കിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടുകളുടെ കണക്കുകള്‍ ഇടത് ക്യാമ്ബുകളെ അമ്ബരപ്പിച്ചിരിക്കുകയാണ്. മന്ത്രിമാർ ഉള്‍പ്പെടെയുള്ളവരുടെ നിയമസഭാ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാർത്ഥികള്‍ പിന്നില്‍ പോയി.

ad 1

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും നിയമസഭാ മണ്ഡലം അടിസ്ഥാനപ്പെടുത്തി ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ യുഡിഎഫ് 110 നിയമസഭാ മണ്ഡലങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ബിജെപിയാകട്ടെ 11 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി അധികാരം നിലനിർത്തിയ ഇടത് മുന്നണിയാകട്ടെ വെറും 19 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നിലെത്തിയത്. അതില്‍ തന്നെ സിപിഎമ്മിന്റെ 13 മണ്ഡലങ്ങളാണുള്ളത്. ബാക്കി 6 മണ്ഡലങ്ങള്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ മത്സരിച്ച്‌ ജയിക്കുന്ന മണ്ഡലങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയൻ അരലക്ഷം വോട്ടിന് വിജയിച്ച ധർമടത്ത് ഇത്തവണ എല്‍ഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്. 11 നിയമസഭാ സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്‌ എന്നീ എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്താനായി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂർ, വി.ശിവൻകുട്ടിയുടെ നേമം, ആർ.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.

ad 3

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് ചെയ്ത മണ്ഡലങ്ങള്‍ (ബ്രായ്ക്കറ്റില്‍ 2021-ല്‍ ജയിച്ച മുന്നണി)

ad 5

തിരുവനന്തപുരം (LDF), പാറശ്ശാല(LDF), കോവളം (UDF), നെയ്യാറ്റിൻകര (LDF), ചിറയിൻകീഴ് (LDF), നെടുമങ്ങാട് (LDF), വാമനപുരം (LDF), അരുവിക്കര (LDF), ചവറ (LDF), പുനലൂർ(LDF), ചടയമംഗലം (LDF), കുണ്ടറ (UDF), കൊല്ലം (LDF), ഇരവിപുരം (LDF), ചാത്തന്നൂർ (LDF), കാഞ്ഞിരപ്പള്ളി (LDF), പൂഞ്ഞാർ (LDF), തിരുവല്ല (LDF), റാന്നി (LDF), ആറന്മുള (LDF), കോന്നി (LDF), അടൂർ (LDF), ചങ്ങനാശ്ശേരി (LDF), കുട്ടനാട് (LDF), ചെങ്ങന്നൂർ (LDF), പത്തനാപുരം (LDF), അരൂർ (LDF), ചേർത്തല(LDF), ആലപ്പുഴ (LDF), അമ്ബലപ്പുഴ (LDF), ഹരിപ്പാട് (UDF), കായംകുളം (LDF), കരുനാഗപ്പള്ളി (LDF), പിറവം (UDF),പാലാ (UDF), കടുത്തുരുത്തി (UDF), ഏറ്റുമാനൂർ (LDF), കോട്ടയം (UDF), പുതുപ്പള്ളി(UDF), മൂവാറ്റുപുഴ (UDF), കോതമംഗലം (LDF), ദേവികുളം (LDF), ഉടുമ്ബൻചോല (LDF), തൊടുപുഴ (UDF), ഇടുക്കി (LDF), പീരുമേട് (LDF), കളമശ്ശേരി (LDF), പറവൂർ (UDF), വൈപ്പിൻ (LDF), എറണാകുളം (UDF), തൃക്കാക്കര (UDF), തൃപ്പൂണിത്തുറ (UDF), കൊച്ചി (LDF), ചാലക്കുടി (UDF), പെരുമ്ബാവൂർ(UDF), ആലുവ (UDF),കുന്നത്ത്‌നാട് (LDF), ഗുരുവായൂർ (LDF), ചിറ്റൂർ (LDF), നെന്മാറ (LDF), വടക്കാഞ്ചേരി (LDF), പട്ടാമ്ബി (LDF), ഒറ്റപ്പാലം (LDF), കോങ്ങാട് (LDF), മണ്ണാർക്കാട് (UDF), പാലക്കാട് (UDF), തിരൂരങ്ങാടി (UDF), താനൂർ (LDF), തിരൂർ (UDF), കോട്ടക്കല്‍ (UDF), തവനൂർ (LDF),പൊന്നാനി (LDF), തൃത്താല (LDF), കൊണ്ടോട്ടി(UDF), മഞ്ചേരി (UDF), പെരിന്തല്‍മണ്ണ (UDF), മലപ്പുറം (UDF), വേങ്ങര (UDF), വള്ളിക്കുന്ന് (UDF), ബാലുശ്ശേരി (LDF), എലത്തൂർ(LDF), കോഴിക്കോട് നോർത്ത് (LDF), കോഴിക്കോട് സൗത്ത് (LDF), ബേപ്പൂർ (LDF), കുന്ദമംഗലം(LDF), കൊടുവള്ളി (UDF), മാനന്തവാടി(LDF), സുല്‍ത്താൻ ബത്തേരി (UDF), കല്‍പറ്റ (UDF), തിരുവമ്ബാടി (LDF), ഏറനാട് (UDF), നിലമ്ബൂർ (LDF), വണ്ടൂർ (UDF), കൂത്തുപറമ്ബ് (LDF), വടകര (UDF), കുറ്റിയാടി (LDF), നാദാപുരം (LDF), കൊയിലാണ്ടി (LDF), പേരാമ്ബ്ര (LDF), തളിപ്പറമ്ബ്(LDF), ഇരിക്കൂർ (UDF), അഴീക്കോട് (LDF), കണ്ണൂർ(LDF), പേരാവൂർ (UDF), മഞ്ചേശ്വരം (UDF), കാസർകോട് (UDF), ഉദുമ (LDF),തൃക്കരിപ്പൂർ (LDF), മങ്കട (UDF), അങ്കമാലി (UDF).

എല്‍ഡിഎഫ് മുന്നിലെത്തിയ മണ്ഡലങ്ങള്‍ (ബ്രായ്ക്കറ്റില്‍ 2021-ല്‍ ജയിച്ച പാർട്ടി)

വർക്കല (CPM), മാവേലിക്കര (CPM), കുന്നത്തൂർ (RSP(L)), കൊട്ടാരക്കര (CPM), വൈക്കം (CPI), കൈപ്പമംഗലം(CPI), കൊടുങ്ങല്ലൂർ (CPI), താനൂർ (NSC,LDF), ആലത്തൂർ (CPM), കുന്നംകുളം (CPM), ഷൊറണൂർ (CPM), മലമ്ബുഴ (CPM), തലശ്ശേരി (CPM), ധർമടം (CPM), മട്ടന്നൂർ (CPM), കാഞ്ഞങ്ങാട് (CPI), പയ്യന്നൂർ (CPM), കല്ല്യാശ്ശേരി (CPM), ചേലക്കര (CPM)

ബിജെപി മുന്നിലെത്തിയ മണ്ഡലങ്ങള്‍(ബ്രായ്ക്കറ്റില്‍ 2021-ല്‍ ജയിച്ച മുന്നണി)

കഴക്കൂട്ടം (LDF), വട്ടിയൂർക്കാവ് (LDF), നേമം (LDF), ആറ്റിങ്ങല്‍ (LDF), കാട്ടാക്കട (LDF), മണലൂർ (LDF), ഒല്ലൂർ (LDF), തൃശൂർ (LDF), നാട്ടിക (LDF), പുതുക്കാട് (LDF), ഇരിഞ്ഞാലക്കുട (LDF)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button