Uncategorized

പാലാ മുനിസിപ്പാലിറ്റിയിൽ 1458 വോട്ട് ലീഡ് നേടി ഫ്രാൻസിസ് ജോർജ്; ചാഴികാടൻ പിന്നിൽ പോയാൽ രാജിവെക്കും എന്ന് പ്രഖ്യാപിച്ച കേരള കോൺഗ്രസ് എം പാലാമണ്ഡലം പ്രസിഡൻറ് ബിജു പാലൂപടവൻ വാക്ക് പാലിക്കുമോ?

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ദയനീയ പരാജയമാണ് നേരിട്ടത്. 87,000ത്തിലധികം വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് തോമസ് ചാഴികാടനെ പരാജയപ്പെടുത്തിയത്. ജോസ് കെ മാണിയുടെ സ്വന്തം തട്ടകമായ പാലായിലും പതിനാറായിരത്തിലധികം വോട്ടുകൾക്ക് തോമസ് ചാഴികാടൻ പിന്നിൽ പോയി.

ad 1

പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ 13 തദ്ദേശസ്ഥാപനങ്ങളിൽ 12 ഇടങ്ങളിലും യുഡിഎഫ് മേൽക്കൈ നേടി. ഇതിൽ പാലാ നഗരസഭയിൽ 1458 വോട്ടുകൾക്കാണ് ഫ്രാൻസിസ് ജോർജ് ലീഡ് ചെയ്തത്. പാലാ നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി പിന്നിൽ പോയാൽ താൻ പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് പദവി ഒഴിയുമെന്ന് ജോസ് കെ മാണി വിഭാഗം നേതാവ് ബിജു പാലൂപടവൻ പ്രഖ്യാപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പാലുപ്പടവൻ വാക്കു പാലിക്കുമോ?

ad 3

പാലായിലെ പ്രാദേശിക രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ ചൂടിയേറിയ ചർച്ച പാലൂപ്പടവൻ വാക്കു പാലിക്കുമോ എന്നതാണ്. അദ്ദേഹം തൻറെ പ്രഖ്യാപനം നടപ്പാക്കുമോ എന്ന് രാഷ്ട്രീയം ചർച്ച ചെയ്യുന്ന പാലായിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിരവധിപേർ ഉന്നയിക്കുന്നുമുണ്ട്. കനത്ത പരാജയത്തിന്റെ ആഘാതത്തിൽ നിൽക്കുന്ന ജോസ് കെ മാണിക്ക് പാലായിൽ തന്റെ വലംകൈ ആയ പാലുപടവനെ കൂടി നഷ്ടപ്പെടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button