CrimeFlashGalleryKeralaNews

“അശ്വതി വെറും മാസല്ല കൊലമാസ്”: പട്ടാപ്പകൽ ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ബൈക്കിൽ നിന്ന് ചവിട്ടിത്താഴെ ഇട്ട് കീഴടക്കി യുവതി; തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കാണാം.

പട്ടാപ്പകല്‍ മോഷ്ടിച്ച ബൈക്കിലെത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ സാഹസികമായ പിടികൂടി യുവതി. തിരുവനന്തപുരം കഴക്കൂട്ടത്ത് വച്ച്‌ പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ശാന്തവിള സ്വദേശി അനില്‍ കുമാറിനെയാണ് യുവതി ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

ad 1

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കഴക്കൂട്ടം ചെങ്കോട്ടുകോണത്ത് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അശ്വതി ചെങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയില്‍ അമ്മയുമായി പോയി മടങ്ങവെ സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്ന വാങ്ങി മടങ്ങവെയാണ് ഈ മോഷണ ശ്രമം അരങ്ങേറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തിരുവനന്തപുരം നഗരത്തിലെ സ്റ്റാച്യൂ ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയ അനില്‍ കുമാർ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചു. മൂന്ന് പവൻ മാലയുടെ ഒരു കഷ്ണം പ്രതി കൈക്കലാക്കുകയും ചെയ്തു. തുടർന്ന് സ്കൂട്ടറോടിച്ച്‌ പോകാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും കോളറിലും യുവതി കടന്നുപിടിച്ചു. തുടർന്ന് വാഹനം മുന്നോട്ടെടുക്കുന്നതിനിടെ മോഷ്ടാവും യുവതിയും തെറിച്ചു വീഴുന്നതും, യുവതിയുടെ തല താഴെയിടിക്കുന്നതും വീഡിയോയില്‍ കാണാം.

ad 3

തലയിടിച്ച്‌ താഴെ വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. വീണതിന് ശേഷവും പ്രതിയെ രക്ഷപ്പെടാൻ യുവതി അനുവദിക്കാതെ പിടിച്ചുവയ്ക്കുകയും ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി അനില്‍ കുമാർ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button