കാലടി സംസ്കൃത സര്‍വകലാശാലയിലെ പരീക്ഷ പേപ്പര്‍ മോഷണം പോയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രതികളെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ചില അധ്യാപകരുടെ നിര്‍ദേശ പ്രകാരമാണ് പരീക്ഷ പേപ്പര്‍ മാറ്റിയതെന്നും, ഇതില്‍ ഗൂഢാലോചന നടന്നുവെന്നുമാണ് വിവരം. സംഭവത്തില്‍ നുണ പരിശോധന നടത്തേണ്ടവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കുന്നുണ്ട്. പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. അധ്യാപക സംഘടന സമരം തുടങ്ങിയതോടെ കാണാതായ ഉത്തരപേപ്പര്‍ പരീക്ഷ വിഭാഗത്തില്‍ നിന്ന് തന്നെ കണ്ടെത്തിയതോടെ പൊലീസ് അട്ടിമറി ഉറപ്പിച്ചിരുന്നു. അന്വേഷണത്തിന് ഭാഗമായി വിസിയുടേയും, പ്രോ വി.സിയുടെയും രജിസ്ട്രാറുടേയും പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക