തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാല. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്ബസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ എഎസ് പ്രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഇതാദ്യമായല്ല വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കെതിരെ പരാതിപ്പെടുന്നത്. ക്ലാസിലെ വിദ്യാര്‍ത്ഥിനികളോട് കന്യകയാണോ എന്ന് ചോദിച്ച്‌ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി മുന്‍പ് പരാതി ലഭിച്ചിരുന്നു. സര്‍വ്വകാലാശാലയില്‍ ഇയാള്‍ പഠിപ്പിക്കുന്ന സമയത്തായിരുന്നു ഇത്. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സസ്‌പെന്‍ഷനെ തുടര്‍ന്ന് ക്യാമ്ബസ് ഡയറക്ടറുടെ ചുമതല മലയാള വിഭാഗം പ്രൊഫസര്‍ ഡോ പ്രിയ എസിന് നല്‍കിയതായി വൈസ് ചാന്‍സിലര്‍ ഉത്തരവിറക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രതീഷിന് ക്യാമ്ബസില്‍ പ്രവേശിക്കുന്നതിനോ പരാതിപ്പെട്ട വിദ്യാര്‍ത്ഥിനിയുമായി ഏതെങ്കിലും വിധത്തില്‍ സമ്ബര്‍ക്കത്തിന് ശ്രമിക്കുന്നതിനോ അനുമതിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക