ചെല്ലാനം: മിനി ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തിയത് ബോട്ട് നിറയെ ചെമ്മീനുമായി. ഹാര്‍ബറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ പൂവാലന്‍ ചെമ്മീന്‍ ചാകര ഉണ്ടാവുന്നത്. ആദ്യം ഹാര്‍ബറില്‍ തിരികെയെത്തിയ വള്ളങ്ങള്‍ക്ക് കിലോക്ക് 150 രൂപയും പിന്നീട് എത്തിയവര്‍ക്ക് 100 രൂപയും വച്ചാണ് കിട്ടിയത്. എന്നാല്‍ ഇത് ന്യായവില അല്ലെന്നും ചെമ്മീന് ഇതിലും കൂടുതല്‍ വില കിട്ടും എന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

തൊഴിലില്ലായ്മയെ തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം കടലില്‍ പോയവര്‍ക്ക് ഈ ചാകര കടലമ്മയുടെ അനുഗ്രഹമായി. ഇതറിഞ്ഞു ഹാര്‍ബറിലേക്ക് എത്തിയവര്‍ക്ക് എല്ലാം കൈനിറയെ സൗജന്യമായി ചെമ്മീന്‍ നല്‍കി തൊഴിലാളികള്‍ സന്തോഷം പങ്കിട്ടു.ഇന്നത്തെ കച്ചവടത്തില്‍ 7000 രൂപ വരെ ഓരോ തൊഴിലാളിക്കും ഷെയര്‍ ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് ശേഷം ഇന്നാണ് നല്ല രീതിയിലുള്ള കച്ചവടം നടന്നതെന്നും നല്ലൊരു തുക ലഭിച്ചതെന്നും തൊഴിലാളികള്‍ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക