തൃപ്പൂണിത്തുറ: ലോട്ടറി കടയ്ക്ക് തീയിട്ടയാളെ പൊലീസ് പിടിയിൽ. സ്റ്റാച്യു ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറി ഏജന്‍സീസിന് പെട്രോളൊഴിച്ച്‌ തീയിട്ട വടക്കേക്കോട്ട സ്വദേശി ടി.എസ്. രാജേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 6 മണിക്കാണ് സംഭവം. കടയുടെ മുന്‍ഭാഗത്ത് ഉണ്ടായിരുന്ന ഒരു റാക്കിലെ മൊത്തം ടിക്കറ്റുകളും തട്ടുകളും കത്തിനശിച്ചു. ജീവനക്കാര്‍ ഉടന്‍ തന്നെ വെള്ളമൊഴിച്ചതിനാല്‍ തീ പടരുന്നത് തടയാന്‍ സാധിച്ചു. എന്നാല്‍ കാഷ് ബോക്സിലെ ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ നനഞ്ഞുപോയി. സ്ഥാപനത്തിന് എതിര്‍വശത്തെ ബാറിന് സമീപം ലോട്ടറി കച്ചവടം നടത്തുന്നയാളാണ് രാജേഷ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യം നടത്തുന്ന വിവരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതി ഏവരേയും അറിയിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി കൃത്യം നടത്തിയതെന്നും ഏകദേശം ഒന്നര ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക