വൈദ്യുതി തടസമുള്‍പ്പെടെയുള്ള പരാതികള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉയരുന്നു. അതിനിടെ രാത്രിയിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദ്ദേശവുമായി കെഎസ്‌ഇബി. രാത്രിയിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്.

നിർദ്ദേശം ചുവടെ വായിക്കാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി, വാഷിങ് മെഷീനില്‍ തുണിയിട്ട് ഓണ്‍ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം നമ്മളില്‍ ചിലർക്കെങ്കിലുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസ്സമുള്‍പ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ ശീലം ഒന്ന് മാറ്റുന്നത് നന്നായിരിക്കും. വാഷിങ് മെഷീൻ പകല്‍ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യം. പ്രിയപ്പെട്ട ഉപഭോക്താക്കള്‍ സഹകരിക്കുമല്ലോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക