അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു. ലക്നൗവിലാണ് ക്രൂരമായ കൊല നടന്നത്. സംഭവത്തില്‍ 23കാരന്‍ അറസ്റ്റിലായി. അമിതമായി മദ്യം നല്‍കി ഉന്മത്തനാക്കിയ ശേഷമായിരുന്നു കൃത്യം നടത്തിയത്. മെയ് 23 ന് പുലര്‍ച്ചെ പിഎസിയ്ക്ക് സമീപം 35 ബറ്റാലിയനിലെ ബന്ദിയില്‍ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ലക്നൗവിലെ ഡാലിഗഞ്ച് സ്വദേശിയായ സിദ്ധാര്‍ത്ഥ് കുമാര്‍ മിശ്ര എന്ന 34 കാരന്റേതാണ് മൃതദേഹമെന്ന് കുടുംബം തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മദിയാവോന്‍ സ്വദേശിയായ 23 കാരന്‍ അനുപം തീവാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിന്‍ഹാത്ത് ഏരിയയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് 23 ന് പുലര്‍ച്ചെ പിഎസിയ്ക്ക് സമീപം 35 ബറ്റാലിയനിലെ ബന്ദിയില്‍ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലക്നൗവിലെ ഡാലിഗഞ്ച് സ്വദേശിയായ സിദ്ധാര്‍ത്ഥ് കുമാര്‍ മിശ്ര എന്ന 34 കാരന്റേതാണ് മൃതദേഹമെന്ന് കുടുംബം തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മദിയാവോന്‍ സ്വദേശിയായ 23 കാരന്‍ അനുപം തീവാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിന്‍ഹാത്ത് ഏരിയയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.

ആദ്യം ഒരു കല്ലെടുത്ത് സിദ്ധാര്‍ത്ഥിന്റെ തലയ്ക്കടിച്ചു. അതിന് ശേഷം സിദ്ധാര്‍ത്ഥിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റി. കൊല ചെയ്യുന്നതിന് മുമ്ബ് കൃത്യം നടത്തിയ ശേഷം പിടിക്കപ്പെടാതെ എങ്ങിനെ രക്ഷപ്പെടാം എന്ന് മനസ്സിലാക്കാന്‍ ദൃശ്യം സിനിമ താന്‍ 21 തവണ കണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക