ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന കലങ്ങളിലെ മായം കണ്ടു പിടിക്കുന്നതിനുള്ള നഗരസഭയുടെ പരിശോധന ഇന്നുമുതല്‍ ആരംഭിക്കും. കലങ്ങളില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന വസ്തുത കേരള കൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. പകുതി വേവിച്ച കലത്തില്‍ റെഡ് ഓക്സൈഡ് ബ്ളാക്ക് ഓക്‌സൈഡ് എന്നീ പദാര്‍ത്ഥം ചേര്‍ത്ത് നിറം നല്‍കിയാണ് എത്തുന്നത്.

ഇത് പൊങ്കാല സമയത്ത് തീയുടെ ചൂടേറ്റ് അലിഞ്ഞ് പൊങ്കാലയുമായി ചേരും. തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് വൈകിയാണെങ്കിലും മനസിലാക്കിയാണ് നഗരസഭ ഇപ്പോള്‍ പരിശോധന ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കലവും ചുടുക്കട്ടയും വില്‍ക്കുന്ന വ്യപാരികള്‍ നഗരസഭയില്‍ നിന്ന് താത്കാലിക ലൈസന്‍സ് എടുക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വില്‍ക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ച്‌ പരമാവധി 500 രൂപ വരെയാണ് താത്കാലിക ലൈസന്‍സിന് നല്‍കേണ്ടത്. വിവരങ്ങള്‍ നല്‍കിയാല്‍ പരിശോധിച്ച്‌ അരമണിക്കൂറിനുള്ളില്‍ നഗരസഭ ലൈസന്‍സ് നല്‍കും. ഇതുവരെ 35 വ്യാപാരികള്‍ ലൈസന്‍സ് നേടി.

ഇന്നുമുതല്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിക്കും.നഗരസഭയുടെ ഏഴ് സോണല്‍ പരിധിയിലാണ് പൊങ്കാല നടക്കുന്നത്.ആ സോണല്‍ പരിധികളില്‍ അതത് സോണലിലെ എച്ച്‌.ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധന സമയത്ത് തുക നല്‍കി കലം വാങ്ങി ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും. മായം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

നഗരസഭയ്ക്കും പരിമിതി: പരിശോധനയ്ക്ക് വേണ്ടത്ര ജീവനക്കാരില്ലാത്തത് പോരായ്മയാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയധികം പരിശോധന നടത്താനും പരിമിതിയുണ്ട്. വര്‍ഷങ്ങളായി നടക്കുന്ന ഈ മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക