മൂന്നാര്‍: ആളൊരു കാട്ടാനയാണെങ്കിലും കേരളത്തിലാകെ അറിയപ്പെടുന്നയാളാണ് നമ്മുടെ പടയപ്പ. മൂന്നാറില്‍ പട്ടണത്തില്‍ സ്ഥിരസാന്നിദ്ധ്യമായ ഈ കൊമ്ബന്‍ ഇടയ്‌ക്കിടെ വാര്‍ത്തയിലെ താരമാകാറുണ്ട്. മറ്റൊരു കൊമ്ബനുമായി മല്‍പിടുത്തം നടത്തി പരിക്കേറ്റതായുള‌ള വാര്‍ത്തയാണ് മുന്‍പ് പടയപ്പയെക്കുറിച്ച്‌ കേട്ടത്. എന്നാലിപ്പോള്‍ കൊമ്ബന്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവന്നതായാണ് പുതിയ വീഡിയോയില്‍ കാണുന്നത്.

മൂന്നാറിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്നില്‍ വഴി തടഞ്ഞ് കുതിച്ചെത്തി പടയപ്പ. മൂന്നാര്‍ ഡിവൈഎസ്‌പി ഓഫീസിന് സമീപം വൈകിട്ട് നാലുമണിയോടെയായിരുന്നു ആനയും ആനവണ്ടിയും തമ്മില്‍ ചെറിയൊരു ഉരസലുണ്ടായത്. ബസ് വരുന്നത് കണ്ട് വഴിയരികില്‍ നിന്ന് റോഡിലേക്ക് കയറി വഴി തടഞ്ഞ കൊമ്ബന്‍ ബസിന്റെ മുന്‍വശത്ത് കൊമ്ബുകൊണ്ടമര്‍ത്തി. തുമ്ബിക്കൈ കൊണ്ട് ബസ് ഒന്ന് പരിശോധിച്ചു. ഇതിനിടെ ബസിന്റെ ചില്ലില്‍ പോറല്‍ വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന അല്‍പം പിന്നിലേക്ക് മാറിയ തക്കത്തിന് ഡ്രൈവര്‍ വണ്ടി അതിവേഗം ഓടിച്ച്‌ മാറ്റി. തൊട്ടുമുന്നില്‍ കാട്ടുകൊമ്ബനെ കണ്ടിട്ടും മനസാന്നിദ്ധ്യം വിടാത്ത ബസ് ഡ്രൈവറെ സമൂഹമാദ്ധ്യമങ്ങളില്‍ എല്ലാവരും പുകഴ്‌ത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക