തൃശൂര്‍: വേഷം മാറി തൃശൂര്‍ പൂരം കാണാനെത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരം​ഗമായിരുന്നു. വെള്ള മുണ്ടും വെള്ള കുപ്പായവും അണിഞ്ഞ് സദാ പ്രത്യക്ഷപ്പെടാറുള്ള ബോബി ചെമ്മണ്ണൂര്‍ ഇത്തവണ എത്തിയത് വളരെ വ്യത്യസ്തമായ വേഷത്തിലായിരുന്നു. പാന്റ്സും ഷര്‍ട്ടും ധരിച്ച്‌ വെപ്പ് താടിയും മീശയും വച്ച്‌, മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടിയാണ് ബോബി തൃശൂര്‍ പൂര നഗരിയിലൂടെ നടന്നത്. ഒരു കൂളിങ്ങ് ​ഗ്ലാസും കയ്യിലൊരും കാലന്‍ കുടയുമുണ്ടായിരുന്നു.

ഈ വേഷത്തില്‍ പൂരപ്പറമ്ബിലെ കാഴ്ചകള്‍ കണ്ട് നടക്കുമ്ബോള്‍ ചിലരെങ്കിലും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നു. പൂരനഗരിയിലെ സ്റ്റാളില്‍നിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളില്‍ പങ്കെടുക്കുന്നതും ഒക്കെ വൈറലായ വീഡിയോയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരാള്‍ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തുകയും ചെയ്തു. ‘താടി കണ്ടാല്‍ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് ‘നിങ്ങളൊരു സംഭവമാണെന്ന്’ ബോബി വീഡിയോയില്‍ പറയുന്നതും കേള്‍ക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക