തൃശൂര്‍: ലുക്കിലെ വ്യത്യസ്തത കൊണ്ട് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്ന വ്യവസായിയാണ് ബോബി ചെമ്മണ്ണൂര്‍. സോഷ്യല്‍ മീഡിയയിലടക്കം ബോചെയുടെ ലുക്ക് തരംഗമായിരുന്നു. ഇപ്പോഴിതാ നിലവിലെ വേഷത്തില്‍ നിന്ന് ഭിന്നമായി പൂരം കാണാന്‍ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോയാണ് വൈറലായത്.

Video Courtsey: Media One

ഷര്‍ട്ടും നീല ജീന്‍സും കറുത്ത ഷൂസും അണിഞ്ഞാണ് പൂര നഗരിയില് ബോബി എത്തിയത്. വെപ്പു താടിയും മീശയും വച്ച്‌, മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടിയാണ് ബോബി രൂപം മാറ്റിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ഈ ലുക്കില്‍ പൂരപ്പറമ്ബിലും പ്രദര്‍ശനശാലയിലും കാഴ്ചകള്‍ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൂരനഗരിയിലെ സ്റ്റാളില്‍നിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളില്‍ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാള്‍ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിക്കുന്നുണ്ട്. ‘താടി കണ്ടാല്‍ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് ‘നിങ്ങളൊരു സംഭവമാണെന്ന്’ ബോബി പറയുന്നതും കേള്‍ക്കാം.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക