വിശാഖപട്ടണം: പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത് പോലീസ് .ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ഷീലാനഗറില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജിന്റെ പ്രിന്‍സിപ്പല്‍ കെ. വെങ്കട്ട് റാവുവിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് .

കാക്കി നാഡയിലെ മറ്റൊരു നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിനിയാണ് പരാതിയുമായി രംഗത്തെത്തിയത് . മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായ 21-കാരി പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായാണ് വിശാഖപട്ടണത്തെ കോളേജിലെത്തിയത് . തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. താനുമായി സഹകരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് വിദ്യാര്‍ഥിനി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്നെ പ്രിന്‍സിപ്പല്‍ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥിനി ആവര്‍ത്തിക്കുന്നത് . ജൂലായ് 31-നാണ് ഇതുസംബന്ധിച്ച്‌ വിശാഖപട്ടണത്തെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം കോളേജിലെത്തി . അധ്യാപകരില്‍നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും മൊഴിയെടുത്തിരുന്നു . കേസെടുത്തതിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് പോലീസ് വിവരം നല്‍കുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക