ലൈംഗിക തൊഴില്‍ പൊതുസ്ഥലത്ത് മറ്റുളളവര്‍ക്കു ശല്യമാവുന്ന തരത്തില്‍ ചെയ്യുമ്ബോള്‍ മാത്രമാണ് കുറ്റകൃത്യമാവുന്നതെന്ന് കോടതി. ലൈംഗിക തൊഴിലിന് പിടിക്കപ്പെട്ട മുപ്പത്തിനാലുകാരിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ്, മുംബൈ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം.ലൈംഗിക തൊഴില്‍ ചെയ്തതിന് പിടിയിലായ തന്നെ ഒരു വര്‍ഷത്തേക്കു ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കാനുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സെഷന്‍സ് കോടതിയെ സമീപിച്ചത്.

മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ സെഷന്‍സ് ജഡ്ജി സിവി പാട്ടീല്‍ യുവതിയെ മോചിപ്പിക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. മുളുണ്ടില്‍ നടന്ന റെയ്ഡിനിടെയാണ് യുവതി പിടിയിലായത്. ഇവരെ മസഗോണ്‍ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റുകയുമായിരുന്നു. ഹര്‍ജിക്കാരി പ്രായപൂര്‍ത്തിയായ ആളാണെന്നും തൊഴില്‍ ചെയ്തു ജീവിക്കാന്‍ അവകാശമുണ്ടെന്നും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈംഗിക തൊഴില്‍ നിയമപ്രകാരം കുറ്റകൃത്യമല്ല, പൊതു സ്ഥലത്ത് മറ്റുള്ളവര്‍ക്കു ശല്യമായ വിധത്തില്‍ ചെയ്യുമ്ബോള്‍ മാത്രമാണ് അതു കുറ്റമാവുന്നത്. ഹര്‍ജിക്കാരി പൊതുസ്ഥലത്ത് ലൈംഗിക തൊഴില്‍ ചെയ്‌തെന്ന ആക്ഷേപമില്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരിക്കു രണ്ടു കുട്ടികളുണ്ട്. അവര്‍ക്ക് അമ്മയുടെ സാമീപ്യം ആവശ്യമുണ്ട്. ഇനിയും ഇവരെ ഷെല്‍ട്ടര്‍ ഹോമില്‍ തടഞ്ഞുവയ്ക്കുന്നത്, സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാവുമെന്ന് കോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക