കാനഡ, യു കെ, ഓസ്ട്രേലിയ,ന്യൂസിലാന്റ് പോലുള്ള വിദേശ രാജ്യങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുമ്ബോള്‍ വിദേശികള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുമായി ജർമ്മനി. ഏറ്റവും ഒടുവിലായി വിദഗ്ധരായ വിദേശ പ്രൊഫഷണലുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്.ജർമ്മനിയില്‍, നിയന്ത്രിത തൊഴിലുകളില്‍ ജോലി ചെയ്യുന്നതിനായി പ്രൊഫഷണല്‍ യോഗ്യത സംബന്ധിച്ച്‌ ഔപചാരികമായ അംഗീകാരം (ഫോർമല്‍ റെക്കഗിനിഷൻ) ആവശ്യമാണ്.

ഉദാഹരണത്തിന് ആരോഗ്യ സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍ യോഗ്യതകളുടെ ഔപചാരികമായ അംഗീകാരം ആവശ്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ വിദഗ്ധരായ തൊഴിലാളികള്‍ക്ക് ജർമ്മനിയില്‍ എത്തുമ്ബോള്‍ തന്നെ തൊഴിലുടമകളുമായി സഹകരിച്ച്‌ നടപടികള്‍ ആരംഭിക്കാം.ഈ രീതിയില്‍, വിദേശ വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് ജർമ്മനിയില്‍ വേഗത്തില്‍ ജോലി ചെയ്യാൻ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും വിദ്യാർത്ഥികള്‍ക്കും അപ്രൻ്റീസുകള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാകും. ജർമ്മനിയില്‍ എത്തുമ്ബോള്‍ തന്നെ തൊഴിലുടമകളും ജീവിക്കാനക്കാരും തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട്.രണ്ട് വർഷത്തെ പരിശീലനം അല്ലെങ്കില്‍ ഒരു യൂണിവേഴ്സിറ്റി ബിരുദം കൂടാതെ ജർമ്മൻ ഭാഷാ വൈദഗ്ധ്യം (പ്രാഫിഷ്യൻ ലെവല്‍ A2) എന്നിവയാണ് അംഗീകാര പങ്കാളിത്തത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത.

രണ്ട് ജോലികളില്‍ ഏർപ്പെടുന്നത് സംബന്ധിച്ച നിയമങ്ങളിലും സർകാർ ഇളവ് വരുത്താനൊരുങ്ങുന്നുണ്ട്. കൂടാതെ വിദേശ പ്രൊഫഷണല്‍ യോഗ്യതകള്‍ക്കായുള്ള താമസ നിയന്ത്രണങ്ങളും ലളിതമാക്കിയേക്കും. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള പ്രൊഫഷണലുകളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍.

അതേസമയം ഇന്ത്യക്കാരുടെ പ്രിയ ഇടമായി ജർമ്മനി മാറിയെന്നാണ് അടുത്തിടെ പുറത്തുവന്ന ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 146 ശതമാനം വർദ്ധിച്ചെന്നാണ് ജർമ്മനിയിലെ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിൻ്റെ കണക്കുകള്‍ പറയുന്നത്. ഈ വർഷം ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികളെത്തിയതും ഇന്ത്യയില്‍ നിന്നാണത്രേ. ഇതുവരെ 42,600 വിദ്യാർത്ഥികള്‍ പഠനത്തിനായി ജർമ്മനിയില്‍ എത്തിയതായും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നുവെന്ന വാർത്തകള്‍ മലയാളികള്‍ അടക്കമുള്ളവർക്ക് ആശങ്ക തീർത്തിട്ടുണ്ട്. റഷ്യ യുക്രെയ്ൻ യുദ്ധമാണ് തിരിച്ചടിയായത്. എന്നിരുന്നാലും വൈദഗ്ധ്യമുള്ള മേഖലകളില്‍ ജോലി സാധ്യതകള്‍ കുറയില്ലെന്നാണ് റിപ്പോർട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക