സ്ത്രീ പുരുഷ ലൈംഗികതയിൽ ആളുകൾ ഏറ്റവും അധികം അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം സംഭോഗം എത്രനേരം നീണ്ടു നിൽക്കേണ്ടതാണ് എന്നാണ്. ഇവിടെ സംഭോഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരസ്പരം ഉള്ളിൽ പ്രവേശിച്ചുള്ള സ്ത്രീ പുരുഷ ലൈംഗിക ബന്ധമാണ്. പല മിഥ്യാ ധാരണകളും ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്.

അന്തർദേശീയ തലത്തിൽ പ്രശസ്തയായ ഡോക്ടർ റീന മാലിക് ഈ ചോദ്യത്തിന് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു മറുപടി നൽകിയിരിക്കുന്നു. 500 അധികം ജോഡികളിൽ നിന്ന് സ്വാംശീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം പുരുഷന്മാർ 16 മിനിറ്റ് സമയമാണ് ഒരു സംഭോഗം ആഗ്രഹിക്കുന്നത്. പലരും പറയുന്നത് തങ്ങൾ ഒൻപത് മിനിറ്റോളം നീണ്ടുനിൽക്കുന്നു എന്നാണ്. പക്ഷേ യാഥാർത്ഥ്യബോധത്തോടെ കണക്കുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കുമ്പോൾ ഇതുവരെ 5.7 മിനിറ്റാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ സ്ത്രീകളിലേക്ക് വരുമ്പോൾ ഇവർ പുരുഷ ലൈംഗിക അവയവം ഉള്ളിൽ പ്രവേശിപ്പിച്ചുള്ള സംഭവം ആഗ്രഹിക്കുന്ന ദൈർഘ്യം 25 മിനിറ്റാണ്. എന്നാൽ ഈ ആഗ്രഹങ്ങൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. പലപ്പോഴും ഉള്ളിൽ പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധം കൊണ്ടുമാത്രം സ്ത്രീകളെ ക്ലൈമാക്സിലെത്തിക്കാൻ സാധിക്കില്ല. ലൈംഗിക പൂർവ്വ, ലൈംഗിക ശേഷ പരിലാളനങ്ങൾ ഉപയോഗിച്ച് മാത്രമേ പുരുഷന് സ്ത്രീയെ പൂർണ്ണമായും സംതൃപ്ത ആക്കാൻ സാധിക്കൂ. ഡോക്ടർ റീന മാലിക് പങ്കുവെച്ച വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക