ഡല്‍ഹി മെട്രോ ട്രെയിനുള്ളിലെ യുവതികളുടെ റീല്‍സ് ചിത്രീകരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. സാരിയും ചുരിദാറും ധരിച്ചെത്തിയ രണ്ട് യുവതികള്‍ ട്രെയിനിന്‍റെ തറയില്‍ ഇരുന്ന് പരസ്പരം നിറങ്ങള്‍ വാരിപൂശുന്നതും കവിളുകള്‍ പരസ്പരം ഉരുമ്മുന്നതും ആലിംഗനം ചെയ്യുന്നതുമടക്കമുള്ള ഇന്‍റിമേറ്റ് രംഗങ്ങളാണ് ഇവര്‍ ഇവിടെ ചിത്രീകരിച്ചത്.

അംഗ് ലഗാ ദേരെ’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലുള്ള വീഡിയോ വൈറലായതോടെ പൊതുസ്ഥലത്തുള്ള ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കരുതെന്നും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധമാണ് യുവതികളുടെ ചേഷ്ടകളെന്ന് പലരും അഭിപ്രായപ്പെട്ടു. മുന്‍പും സമാനമായ പല സംഭവങ്ങളും ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നടന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം വിവാദമായതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതികരണവുമായി രംഗത്തെത്തി. രണ്ട് സ്ത്രീകള്‍ കോച്ചിനുള്ളില്‍ ഇരുന്ന് പരസ്പരം കവിളില്‍ ഹോളി നിറം പുരട്ടുന്നതും പശ്ചാത്തലത്തില്‍ ഹിന്ദി സിനിമാ ഗാനം പ്ലേ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് തങ്ങളുടെ നയങ്ങളുടെ ലംഘനമാണെന്നും ഡിഎംആര്‍സി പ്രതികരിച്ചു. ഡിഎംആർസിയുടെ പരിസരത്ത് ഇത്തരം റീലുകള്‍ നിർമ്മിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

“പ്രഥമദൃഷ്ടിയില്‍, മെട്രോയ്ക്കുള്ളില്‍ ഈ വീഡിയോ ചിത്രീകരിച്ചതിൻ്റെ ആധികാരികത സംശയാസ്പദമാണ് , കാരണം ഈ ഉള്ളടക്കം സൃഷ്ടിക്കാൻ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കാം,” സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ചുള്ള ഡിഎംആര്‍സി പ്രസ്താവനയില്‍ പറഞ്ഞു.”എണ്ണമറ്റ കാമ്ബെയിനുകള്‍ വഴിയും യാത്രക്കാരുടെ ബോധവല്‍ക്കരണ ഡ്രൈവുകള്‍ വഴിയും, സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുന്ന ഏതെങ്കിലും പ്രവർത്തനങ്ങളില്‍ ഏർപ്പെടരുതെന്ന് അഭ്യർത്ഥിച്ച്‌ യാത്രക്കാർക്കിടയില്‍ അവബോധം വളർത്താൻ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്, ഇത്തരം ഷൂട്ടുകള്‍ നടത്തുന്നത് കണ്ടാല്‍ ഉടൻ ഞങ്ങളെ അറിയിക്കാൻ ഞങ്ങള്‍ സഹയാത്രക്കാരോട് അഭ്യർത്ഥിക്കുന്നു”-ഡിഎംആർസി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക