ട്രാഫിക്ക് കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമുക്ക് പുതിയതല്ല. കൃത്യസമയത്ത് എവിടേക്കെങ്കിലും എത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പക്ഷെ വിവാഹ ദിവസം മെട്രോയില്‍ വിവാഹവേദിയിലേക്ക് എത്തുന്ന വധുവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാന്‍ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവര്‍ ബംഗളൂരു എന്ന പേജാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ മനോഹരമായ സാരി ധരിച്ച്‌, ആഭരണങ്ങള്‍ അണിഞ്ഞ ഒരു വധു ബംഗളൂരുവിലെ മെട്രോയില്‍ കയറുന്നത് കാണാം. അവള്‍ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെട്ട കൃത്യസമയത്ത് വിവാഹ വേദിയിൽ എത്തുവാൻ ആയിട്ടാണ് ഈ വധു ഇങ്ങനെ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വധു തന്റെ കാറില്‍ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്ബോള്‍ ട്രാഫിക്കില്‍ കുടുങ്ങിയിരുന്നു. അതിനാല്‍, കാര്‍ യാത്ര ഉപേക്ഷിച്ച്‌ മുഹൂര്‍ത്ത സമയത്തിന് മുമ്ബ് വേദിയിലെത്താന്‍ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ വധുവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക