യാത്രക്കാരെക്കൊണ്ട് നിറഞ്ഞ ഒരു മെട്രോ ട്രെയിനില്‍ കയറിയ യുവാവ് സീറ്റ് കണ്ടെത്താനായി നടത്തിയ ഉപായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിയടക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്. യാത്രക്കാരെ കൊണ്ട് നിറഞ്ഞ മെട്രോയില്‍ കയറിയ ഈ യുവാവിന്‍റെ രസകരമായ ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്.

മെട്രോയുടെ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിയ്ക്കുന്ന ഒരു കോച്ചിലാണ് യുവാവ് കയറിയത്. വാതിലിനു സമീപം നില്‍ക്കുകയാണ്. എങ്ങനെയങ്കിലും ഒരു സീറ്റ് തരപ്പെടുത്തണം എന്നായി യുവാവിന്‍റെ ചിന്ത. അത് അയാളുടെ മുഖത്ത് വ്യക്തമാണ്‌. പെട്ടെന്ന് അയാള്‍ക്ക് ഒരു ബുദ്ധിതോന്നി… ആരോഗ്യം മോശമാണെന്നും ഛര്‍ദ്ദിക്കാന്‍ തോന്നുന്നതായും അയാള്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതു കണ്ടപാടെ രണ്ടു വരിയിലും ഇരുന്ന ആളുകള്‍ സീറ്റ് കാലിയാക്കി സ്ഥലം വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക