സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ എന്ത് തോന്നിവാസവും കാണിക്കുന്ന ചില യുവജനങ്ങളുടെ കൂട്ടമുണ്ട്. അത്തരത്തില്‍ ഒരു സംഘത്തിന്റെ അഭ്യാസപ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത് സംഭവം വൈറലായെങ്കിലും അതിന് പിന്നാലെ പണിയും കിട്ടിയെന്നതാണ് വാസ്തവം.

യുവാവും രണ്ടും യുവതികളും ഒരു സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതും ഹോളി ആഘോഷത്തിന്റെ പേരില്‍ പൊതുനിരത്തില്‍ അശ്ലീല പ്രകടനങ്ങള്‍ നടത്തുന്നതുമാണ് വീഡിയോയില്‍. ഹെല്‍മെറ്റ് അടക്കമുള്ള ഒരു സുരക്ഷാ മുൻകരുതലുകളും ധരിക്കാതെയായിരുന്നു ഇവരുടെ ആഘോഷം. മറ്റൊരു വാഹനത്തില്‍ യാത്ര ചെയ്യുന്ന ആരോയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ പ്രചരിച്ചതോടെ ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തു വന്നു. സോഷ്യല്‍ മീഡിയയില്‍ വിമർശനവും ശക്തമായി. സംഭവം നോയിഡ പൊലീസിന്റെ മുന്നിലുമെത്തി.ഇതോടെ പൊലീസ് ഇവർക്കെതിരെ 33,000 രൂപയുടെ പെറ്റിയാണ് ചുമത്തിയത്. ഇതിന്റെ ചെല്ലാനും നോയിഡ ട്രാഫിക് പൊലീസ് എക്സില്‍ പങ്കിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക