“മാലേയം മാറോടലിഞ്ഞു…..”: നാടൻ വേഷത്തില്‍ മാദക സുന്ദരിയായി ഹണി റോസ് – വീഡിയോ .
മലയാളത്തിലും തമിഴ് , തെലുങ്ക് ഭാഷകളിലും സജീവമായ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ ഹണി സോഷ്യല്‍ മീഡിയയിലും സജീവമാണ്, ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്.
ട്രീവാൻഡ്രം ലോഡ്‌ജ്, കനല്‍, അവരുടെ രാവുകള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍, മോഹൻലാലിനൊപ്പം മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലും താരം എത്തി. ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സമീപകാലത്ത് ബാലയ്യയോടൊപ്പം വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയിലും ഹണി ചുവടുറപ്പിച്ചു.