ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്ക് നല്‍കി. തിരഞ്ഞെടുപ്പ് ഏകോപനവും പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഇനി ഇവരുടെ നേതൃത്വത്തിലാവും നടത്തുക. വിജ്ഞാപനം വരുന്നതോടെ ചൂടും ചൂരും ഏറിയ മത്സരത്തിനാണ് കേരളത്തിൽ വഴിയൊരുങ്ങുന്നത്. ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ചുമതല പ്രധാനപ്പെട്ട നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും ചാർജുള്ള നേതാക്കളുടെ പട്ടിക ചുവടെ വായിക്കാം.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ചുമതല ടി. സിദ്ദീഖിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്ന കണ്ണൂരിന്റെ ചുമതല കെ. ജയന്തിനുമാണ്. തൃശൂരിന്റെ ചുമതല ടി.എൻ പ്രതാപനാണ്. ആലത്തൂർ-വി.ടി ബല്‍റാം, കോഴിക്കോട്-പി.എം നിയാസ്, വടകര-വി.പി സജീന്ദ്രൻ, തിരുവനന്തപുരം-മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങല്‍- ജി സുബോധൻ, കൊല്ലം- എം.എം നസീർ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാവേലിക്കര – ജോസി സെബാസ്റ്റ്യൻ, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ-എം.ജെ ജോബ്, കോട്ടയം – പി.എ സലീം, ഇടുക്കി – എസ്. അശോകൻ, എറണാകുളം – അബ്ദുള്‍ മുത്തലിബ്, ചാലക്കുടി – ദീപ്തി മേരി വർഗീസ്, പാലക്കാട് – സി ചന്ദ്രൻ, പൊന്നാനി – ആര്യാടൻ ഷൗക്കത്ത്, മലപ്പുറം – ആലിപ്പറ്റ ജമീല, കാസർകോട് – സോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് ചുമതല. ഇന്നലെ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് നേതാക്കള്‍ക്ക് ചുമതല വീതിച്ചുനല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക