തിരുവനന്തപുരം: പിൻഗാമിയാക്കാൻ കെ കരുണാകരൻ കരുതിയിരുന്നത് കെ മുരളീധരനെയല്ലെന്ന് പത്മജ വേണുഗോപാല്‍. മറ്റൊരു നേതാവിനെയായിരുന്നു കരുണാകരൻ കരുതിയിരുന്നത്. പക്ഷെ അത് മനസിലാക്കാതെയാണ് പലരും കരുണാകരനെതിരെ പടയൊരുക്കം നടത്തിയത്. ആ ദ്രോഹത്തിന് അവര്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരനെ ദ്രോഹിച്ചവര്‍ക്കെല്ലാം ശിക്ഷ കിട്ടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പലരും ഇഹലോകത്ത് തന്നെ അനുഭവിച്ചാണ് പരലോകത്തേക്ക് പോയതെന്നും പത്മജ പറഞ്ഞു. ന്യൂസ് 18 Q18ലായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം.

കെ കരുണാകരന് സ്മാരകം ഉണ്ടാകാതിരിക്കാൻ പരമാവധി ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെ പല നേതാക്കളും. സ്മാരകം പണിയുന്നതിന് മുഖം തിരിഞ്ഞു നില്‍ക്കുന്നവരില്‍ മിക്കവരും കരുണാകരൻ കൂടെ നിര്‍ത്തുകയും വഴികാട്ടുകയും ചെയ്ത നേതാക്കളാണ്. സ്മാരകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കെ കരുണാകരനെ അപമാനിച്ച്‌ സംസാരിക്കുകയായിരുന്നു കേരളത്തിലെ പല യുവനേതാക്കളുമെന്നും പത്മജ കുറ്റപ്പെടുത്തി. അത്യന്തം അപമാനകരമായ കാലത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സഹിക്കാന് വയ്യാതായാല്‍ തനിക്ക് പലതും തുറന്നുപറയേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

"അച്ഛനെ ദ്രോഹിച്ചവരൊക്കെ ഇപ്പോൾ അനുഭവിക്കുന്നുണ്ട്": Padmaja Venugopal #pathmajavenugopal #kkarunakaran #congress

Posted by News18 Kerala on Saturday, 14 October 2023

രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകള മോശം കണ്ണിലൂടെ കാണുന്നവരാണ് പലരും. വനിതകളെ നിര്‍ത്തി തോല്‍പ്പിക്കുന്ന പതിവ് പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതായിട്ടില്ലെന്നും പത്മജ തുറന്നടിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക