കുടുംബ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന തമിഴ് ടി.വി. ഷോ ആയ ‘സൊല്‍വതെല്ലാം ഉണ്‍മൈയില്‍’ പങ്കെടുത്തു ശ്രദ്ധേയയായ അന്നപൂരണി ആള്‍ദൈവമായതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. തമിഴ്നാട് ചെങ്കല്‍പ്പേട്ട് സ്വദേശിനിയാണ്. പീഠത്തില്‍ ഇരുന്ന് ജനങ്ങളെ അനുഗ്രഹിക്കുകയും, ആള്‍ക്കാര്‍ അവരുടെ കാല്‍ക്കല്‍ വീഴുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘അരസു അമ്മ’ എന്നാണ് പുതിയ പേര്.

ഇവരുടെ വരാനിരിക്കുന്ന പരിപാടികള്‍ പോലീസ് റദ്ദാക്കിയിട്ടുണ്ട്. വീഡിയോ ചുവടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതേതുടര്‍ന്ന് ചെങ്കല്‍പേട്ട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതോടെ ആള്‍ദൈവം മുങ്ങിയതായാണ് റിപ്പോര്‍ട്ട്. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച്‌ അന്നപൂര്‍ണി ആളുകളെ പറ്റിക്കുകയാണ് എന്നാണ് താരത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക