കൊച്ചി : കൊറോണ വ്യാപനം വര്‍ദ്ധിച്ചതോടെ കൊച്ചിയിലെ ബിവറേജസ് ഷോപ്പുകളും ബാറുകളും പൂട്ടി. ജില്ലയിലെ ബിവറേജസ് കോര്‍പ്പറേഷന് കീഴില്‍ 40 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 32 എണ്ണവും അടച്ചു എന്നാണ് വിവരം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ എ, ബി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മദ്യവില്‍പ്പന ശാലകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

കൊച്ചി കോര്‍പ്പറേഷനിലെ മുഴുവന്‍ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും പൂട്ടിയിരിക്കുകയാണ്. ബിവറേജസ് കോര്‍പ്പറേഷന് 14 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന് 4 ഔട്ട്‌ലെറ്റുകളുമാണ് കൊച്ചി കോര്‍പ്പറേഷനില്‍ ഉള്ളത്. നിലവില്‍ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്ബാശേരി എന്നീ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ എ, ബി കാറ്റഗറിയിലുള്ള ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെയായി സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ദ്ധിച്ചുവരികയാണ്. എറണാകുളത്തും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.പല സ്ഥലങ്ങളിലും ടിപിആര്‍ വര്‍ദ്ധിച്ചതോടെ എ, ബി കാറ്റഗറി സ്ഥലങ്ങള്‍ സി കാറ്റഗറിയിലേയ്‌ക്ക് മാറി. ഇതോടെയാണ് മദ്യവില്‍പ്പന ശാലകള്‍ കൂട്ടത്തോടെ പൂട്ടേണ്ടിവന്നത്. എന്നാല്‍ തുറന്നിട്ട മദ്യവില്‍പ്പന ശാലകളിലേയ്‌ക്ക് ആളുകള്‍ കൂട്ടത്തോടെ വരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണ്‍ ആയതിനാല്‍ കടകളില്‍ വന്‍ തിരക്ക് ഉണ്ടാകും എന്നാണ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക