കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം നടത്തുകയാണ്. മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും ഇടതുപക്ഷത്തിന്റെ ദേശീയ സംസ്ഥാന നേതാക്കളും, പ്രതിപക്ഷ കക്ഷി നേതാക്കളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉൾപ്പെടെയുള്ള നിരവധി ആളുകളാണ് കേന്ദ്രത്തിനെതിരെ സമരപ്രഖ്യാപനവുമായി ഡൽഹിയിലെത്തിയിരിക്കുന്നത്. സാമ്പത്തിക പരാധീനതയുടെ ഈ കാലത്തും സർക്കാർ ഖജനാവിൽ നിന്ന് പണം ചിലവഴിച്ച് ധാരാളം പരസ്യവും പബ്ലിസിറ്റിയും നടത്തിയാണ് സമര പ്രഹസനം.

എന്നാൽ ഭരണകൂടത്തിന്റെ കഴിവുകളും തീർത്തും കെടുകാരിയും അഴിമതിയും തുറന്നു കാണിക്കുന്ന മാധ്യമങ്ങളാണ് കേരളത്തിലെ ജനങ്ങളുടെ ശത്രുക്കൾ എന്ന നിലയിലാണ് സിപിഎമ്മിന്റെ പെരുമാറ്റം. ഈ പ്രചാരണത്തിന് ആക്കം കൂട്ടാൻ അവർ പാർട്ടി മാധ്യമമായ കൈരളിയെ നന്നായി ഉപയോഗിക്കുന്നുമുണ്ട്. ഡൽഹിയിലെ സമരവേളയിൽ ഡൽഹി മലയാളികളുടെ വികാരം എന്ന നിലയിൽ കൈരളി പങ്കുവെച്ച ഒരു വീഡിയോയാണ് ഈ വാർത്ത എഴുതുന്നതിന് പ്രേരണ ഘടകമായത്. കൈരളി ടിവി ഒഴികെ എല്ലാ മാധ്യമങ്ങളും കേരളത്തിന്റെ താൽപര്യങ്ങൾക്കെതിരാണ് എന്ന് പറയുന്ന ഡൽഹി മലയാളി ആണ് വീഡിയോയിലെ പ്രധാന കഥാപാത്രം. കൈരളിയേയും കേരളത്തിലെ ഇടതു സർക്കാരിനെയും പുകഴ്ത്തുക മാത്രമല്ല കേന്ദ്രസർക്കാരിനെ അഭിനേതാവ് നിശിതമായി വിമർശിക്കുന്നുമുണ്ട്. കൈരളി ടിവിയിൽ തന്നെയാണ് ഈ വീഡിയോ സംരക്ഷണം ചെയ്തിട്ടുള്ളത് എന്നതുകൊണ്ട് വീഡിയോയ്ക്കും റിപ്പോർട്ടിനും നല്ല ‘വിശ്വാസ്യതയും’ തോന്നുന്നുണ്ട്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കടമെടുപ്പിന് ഒരേ മാനദണ്ഡമാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നല്ല മറിച്ച് കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരാണ്. സിപിഎം നേതൃത്വം നൽകുന്ന പിണറായി ഭരണകൂടത്തിന്റെ ഏഴുവർഷത്തെ ധൂർത്തും ധനകാര്യ മിസ്സ് മാനേജ്മെന്റും മൂലമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായത്. എന്നാൽ ഇതിനെല്ലാം കേന്ദ്രത്തെ പഴി പറഞ്ഞ് സമരം നടത്തുന്ന സർക്കാർ തന്നെയാണ് മുഖ്യമന്ത്രിയുടെ മകളെ അഴിമതി കേസിൽ നിന്ന് രക്ഷിക്കാനും, രാഷ്ട്രീയ കൊലപാതക കേസുകളിൽ പ്രതികളായ വരെ രക്ഷിച്ചെടുക്കാനും എല്ലാം ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകരെ ഇറക്കുന്നത്.

നവകേരള മാമാങ്കത്തിന്റെ പേരിലുള്ള ധൂർത്തും, മുഖ്യമന്ത്രിയുടെ ക്ലിഫ്ഹൗസിൽ കാലിത്തൊഴുത്ത് പണിയുന്ന എന്ന പേരിൽ നടത്തുന്ന ധൂർത്തും, രണ്ടുവർഷം പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ പെൻഷൻ യോഗ്യത ഉറപ്പുവരുത്തി പിരിച്ചു വിട്ടിട്ട് പുതിയ ആളുകൾക്ക് പെൻഷൻ ലഭിക്കാൻ പുതിയ നിയമനങ്ങൾ നടത്തുന്ന സർക്കാർ നയവും എല്ലാം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരിതാവസ്ഥയിൽ ആക്കിയതിന് കാരണങ്ങളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക