സദാചാര ആക്രമണ സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോയില്‍ ഭാര്യയ്ക്കൊപ്പം നദിയില്‍ കുളിക്കുകയായിരുന്ന യുവാവ് ആണ് ആക്രമണത്തിന് ഇരയായത്. കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതോടെയാണ് ഇവരുടെ സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ ക്രൂരമായി ആക്രമിച്ചത്.

ഈ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വീഡിയോയില്‍, ഭര്‍ത്താവും ഭാര്യയും ഉത്തര്‍പ്രദേശിലെ അയോധ്യയിലെ നദിയില്‍ കുളിക്കുന്നതാണ് കാണുന്നത്. കുളിക്കുന്നതിനിടെ ദമ്ബതികള്‍ പരസ്‌പരം ചുംബിച്ചയുടനെ, അവരെ ചുറ്റിലുമുള്ളവര്‍ അടുത്തുകൂടുകയും ഇവരെ ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതിന് പിന്നാലെയാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കാന്‍ തുടങ്ങുന്നത്. ഭാര്യ തന്റെ ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അത് പരാജയപ്പെടുന്നു. ഒടുവില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജനക്കൂട്ടം ദമ്ബതികളെ നദിയില്‍ നിന്ന് കരയിലേക്ക് കയറ്റുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക