‘കടൈസി വ്യവസായി’ എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാള്‍ (71) മകന്റെ മർദനമേറ്റ് മരിച്ചു. മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കാസമ്മാള്‍ സംഭവ സ്ഥലത്തുവച്ച്‌ മരിച്ചു.

മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയില്‍ ഉസിലാമ്ബട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 302 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ കാസമ്മാളിനെ മർദിക്കാൻ ഉപയോഗിച്ച തടികഷ്ണവും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക