മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ഷംന കാസിം. നിരവധി അന്യ ഭാഷാ ചിത്രങ്ങളിലും ഷംന അഭിനയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു നടിയുടെ വിവാഹം. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ഇപ്പോള്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷത്തില്‍ ആണ് നടി. ഷംന തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

നല്ലൊരു ഡാന്‍സര്‍ കൂടിയാണ് ഷംന. എന്നാല്‍ ഗര്‍ഭിണിയായതോടെ നടി നൃത്തത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് എന്നാണ് ആരാധകര്‍ കരുതിയത്. ഇപ്പോഴിതാ പ്രേക്ഷകരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അനുപമ പരമേശ്വരന്‍ നായികയായ റൗഡി ബോയ്‌സ് എന്ന ചിത്രത്തിലെ ബൃന്ദാവനം എന്ന ഗാനത്തിന് ഷംനയും ചുവട് വച്ചിരിക്കുകയാണ്. ഹെവി ഗൗണ്‍ ധരിച്ചാണ് വയറും വെച്ച് ഷംന കാസിം നൃത്തം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്റെ കുഞ്ഞിനൊപ്പം എന്ന ക്യാപ്ഷനാണ് വയറും വെച്ചുള്ള നൃത്ത വീഡിയോയ്ക്ക് ഷംന നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഷംന വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ നടിയുടെ നിശ്ചയദാര്‍ഢ്യത്തെ ആരാധകരും അഭിനന്ദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക