മൂവാറ്റുപുഴ മുൻ എംപിയും, കേന്ദ്രമന്ത്രിയും ആയിരുന്ന പിസി തോമസിന്റെ മകൻ ജിത്തു തോമസ് (42) അന്തരിച്ചു. ഏറെനാളായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൂവാറ്റുപുഴ മുൻ എംപിയും കേന്ദ്രമന്ത്രിയും ആയിരുന്ന പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു. ഏറെനാളായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.

ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അന്തരിച്ച ജിത്തു തോമസ്. ഭാര്യ ജയ (സോഫ്റ്റ്‌വെയർ എൻജിനീയർ). എറണാകുളം ചോയ്സ് സ്കൂൾ വിദ്യാർഥികളായ ജൊനാതൻ ( 8th Standard) ജോഹാൻ (6th Standard) എന്നിവർ മക്കളാണ്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോയുടെ ചെറുമകനാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക