മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ടെലിവിഷൻ താരം പ്രേം ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹാഘോഷത്തില്‍ നിന്നുള്ള നിരവധി വിഡിയോകളാണ് പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റില്‍ തന്നെ പണി വാങ്ങിയിരിക്കുകയാണ് താരദമ്ബതികള്‍. കസിൻസാണ് ഇരുവർക്കും പണി കൊടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അതിന്റെ വിഡിയോ ആണ്.

‘ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്’ എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ പങ്കുവച്ചത്. ആദ്യരാത്രിയില്‍ മുറിയില്‍ എത്തിയ സ്വാസികയെ കസിൻസ് പൂട്ടിയിടുകയായിരുന്നു. താക്കാല്‍ കണ്ടെത്തി വാതില്‍ തുറക്കണം എന്നായിരുന്നു ടാസ്ക്. പ്രേം താക്കോല്‍ തപ്പി നടക്കുന്നതും അവസാനം കണ്ടുപിടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്’ എന്ന കാപ്ഷനില്‍ സ്വാസികയും വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. നിരവധി ആരാധകരാണ് രസകരമായ കമന്റുമായി പോസ്റ്റിന് താഴെ എത്തുന്നത്. സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും പ്രേമും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക