കേരളത്തില്‍ ഉടനീളം ജിയോ എയര്‍ ഫൈബര്‍ സേവനങ്ങള്‍ എത്തിക്കാൻ റിലിയൻസ് ജിയോ. നിലവില്‍ തിരുവനന്തപുരത്ത് മാത്രമുള്ള ജിയോ എയര്‍ ഫൈബറിന്റെ സേവനം കേരളത്തിലെ ബാക്കി 13 ജില്ലകളിലും ജനുവരി 15 മുതല്‍ എത്തിക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. 2023 സെപ്റ്റംബറിലാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോ എയര്‍ ഫൈബര്‍ സേവനം രാജ്യത്ത് അവതരിപ്പിക്കുന്നത്. വൈഫൈയ്ക്കൊപ്പം ടെലിവിഷൻ ചാനല്‍ സേവനും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്ക്രിപ്ഷനുമാണ് ജിയോ എയര്‍ ഫൈബറിലൂടെ ലഭിക്കുക.

ജിയോ എയര്‍ ഫൈബര്‍ പ്ലാനുകളും നിരക്കും: ജിയോ എയര്‍ ഫൈബറിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 599 രൂപയുടെയാണ്. ഈ പ്ലാനിലൂടെ 14 വ്യത്യസ്ത ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനം, 500ല്‍പരം ടിവി ചാനലുകള്‍ എല്ലാം ഡാറ്റയ്ക്കൊപ്പം ലഭിക്കുന്നതാണ്. 30 എംബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റയാണ് 599 രൂപയുടെ പ്ലാനില്‍ ലഭിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാനമായി സേവനങ്ങള്‍ നല്‍കി 100 എംബിപിഎസ് ഇന്റര്‍നെറ്റ് വേഗതയാണ് ജിയോ എയര്‍ ഫൈബറിന്റെ മറ്റ് പ്ലാനുകളായ 899 രൂപ, 1,199 രൂപ എന്നീ പ്ലാനുകളില്‍ ലഭിക്കുക. ഇതില്‍ 1,199 രൂപയുടെ പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്സ് അമസോണ്‍ പ്രൈം (16 ഒടിടി പ്ലാറ്റ്ഫോമുകള്‍) സബ്സ്ക്രിപ്ഷനുകളും ലഭിക്കുന്നതാണ്.ഈ മൂന്ന് പ്ലാനുകള്‍ക്ക് പുറമെ 1,499 രൂപ, 2,499 രൂപ, 3,999 രൂപയുടെ ജിയോ എയര്‍ ഫൈബര്‍ മാക്സ് പ്ലാനുകളും ലഭ്യമാണ്.

തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാണ് ജിയോ എയര്‍ ഫൈബര്‍ മാക്‌സ് സേവനം ലഭ്യമുള്ളത്. എല്ലാ പ്ലാനുകള്‍ക്കും 30 ദിവസത്തെ കാലാവധിയാണുള്ളത്. പുതിയ ഉപയോക്താക്കള്‍ക്ക് ആറ് മാസം, അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കും പ്ലാനുകളും ലഭ്യമാണ്. ഒരു വര്‍ഷത്തെ കണക്ഷൻ എടുക്കുന്നവര്‍ക്ക് ഇൻസ്റ്റാളേഷൻ ചാര്‍ജ് ഈടാക്കുന്നതല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക