നടി ശാന്തി ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഗ്ലാമര്‍ വിഡിയോയാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. കടല്‍ത്തീരത്ത് തിരമാലകള്‍ക്കിടയിലൂടെ സാരിയണിഞ്ഞ് മനോഹരിയായ ശാന്തിയെ വിഡിയോയില്‍ കാണാം. ഹാസിഫ് ആബിദ ഹക്കീം ആണ് ഫൊട്ടോഗ്രാഫര്‍.

2017ല്‍ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി. ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് പ്രധാന മലയാള സിനിമകള്‍.ഗു ല്‍മോഹര്‍ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി.ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ പ്രോജക്‌ട്. ഇത്തവണത്തെ ഐഎഫ്‌എഫ്കെയില്‍ പ്രിമിയര്‍ ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക