കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്. ഭക്ഷണം, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങിയവ തന്നെയാണ് പ്രധാനകാരണം. മന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കൊവിഡാനന്തമാണ് ഇത്തരം പരാതികള്‍ കൂടുതലായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്.

ഏറ്റവും ഒടുവിലായി ട്വിറ്ററില്‍ (X) സ്ത്രീകള്‍ അടക്കം ട്രെയിന്‍ കയറാനായി ജനലിലൂടെ ഇഴഞ്ഞു കയറുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ ശ്രദ്ധ നേടി. Cow Momma എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ‘ജനാലകള്‍ എന്തായാലും ചെറിയ വാതിലുകള്‍ മാത്രമാണ്. എന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്ധ്യപ്രദേശിലെ ഉജ്ജെയിന്‍ റെയില്‍വേ ജംഗ്ഷനില്‍ ട്രെയിന്‍ വരുന്നതിന് മുമ്ബുള്ള ദൃശ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പ്ലോറ്റ്‌ഫോം നിറഞ്ഞ് കവിഞ്ഞ നിലയിലാണ് ആളുകള്‍ നില്‍ക്കുന്നത്. കൂടാതെ റെയില്‍വേ പാളത്തിന് മറുവശത്ത് പ്ലാറ്റ്‌ഫോം ഇല്ലാത്തിടത്തും ആളുകള്‍ കൂടി നില്‍ക്കുന്നത് കാണാം. പിന്നീട് കാണിക്കുന്ന ദൃശ്യത്തില്‍ സ്റ്റേഷനില്‍ ട്രെയിന്‍ നില്‍ക്കുന്നതും ആളുകള്‍ ട്രെയിനില്‍ കയറാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇതിനിടെ ജനല്‍കമ്ബികളില്ലാത്ത ജനലിലൂടെ ഒരു യുവതി അതിസാഹസികമായി നീണ്ട് കയറുന്നു. തുടര്‍ന്ന് അത് വഴി തന്നെ മറ്റൊരു പെണ്‍കുട്ടിയെ കയറാനായി കൂടെയുള്ളവര്‍ സഹായിക്കുന്നതും കാണാം.

ട്രെയിനിന്റെ വാതിലുകള്‍ക്ക് സമീപത്തേക്ക് അടുക്കാന്‍ പോലും പറ്റാത്തതരത്തില്‍ ആള്‍ക്കൂട്ടമാണ്. ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒരു ലക്ഷം പേരാണ് കണ്ടത്.ഒപ്പം ചില പത്രക്കട്ടിംഗുകള്‍ പങ്കുവച്ച്‌ മറ്റൊരു കാര്യം കൂടി കുറിച്ചു. ‘ റെയില്‍വേയുടെ അവസ്ഥ എല്ലായ്‌പ്പോഴും മോശമാണെന്നും അത് മെച്ചപ്പെടുത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും നമ്മില്‍ പലരും കരുതുന്നു. അത് ശരിയല്ല. സാധാരണ പൗരന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനേക്കാള്‍ മിന്നുന്ന ട്രെയിനുകള്‍ക്കും വിലയേറിയ കോച്ചുകള്‍ക്കും മുന്‍ഗണന നല്‍കുന്ന അവരുടെ നയങ്ങളാണ് അവരെ കൂടുതല്‍ വഷളാക്കിയത് എന്നതാണ് വസ്തുത.’

‘ഇതിനൊരു അവസാനമില്ലേ’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ചോദ്യം. ‘ഇന്ത്യയ്ക്ക് താങ്ങാനാവുന്ന കൂടുതല്‍ ട്രെയിനുകളും ബസുകളും ആവശ്യമാണ്, അമിത വേഗതയുള്ള വന്ദേ ഭാരത് അല്ല!’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ‘ചെറിയ വാതിലിലൂടെ’ സാരി ധരിച്ച്‌ കമ്ബാര്‍ട്ട്‌മെന്റിലേക്ക് കയറുന്നത് ശ്രദ്ധേയമായ ഒരു നേട്ടമാണ്….’ എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക