മുഖ്യമന്ത്രി പിണറായി വിജയനായി പുതിയൊരു വാഴ്ത്തുപാട്ട് പുറത്തിറങ്ങി. ‘കേരള സിഎം’ എന്ന തലക്കെട്ടോടെ യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയുടെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നിഷാന്ത് നിളയാണ്. സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്കരണവുമുണ്ട്.

പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍ വിശേഷിപ്പിക്കുന്നു. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടില്‍ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് മറ്റൊരു വിശേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“പിണറായി വിജയൻ…നാടിന്റെ അജയ്യൻ…നാട്ടാര്‍ക്കെല്ലാം സുപരിചിതൻ…തീയില്‍ കുരുത്തൊരു കുതിരയെ…കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിൻ മന്നനെ…” എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ തുടങ്ങുന്നത്.

ഗാനത്തിന് പിന്നില്‍ സിപിഎമ്മിന് ബന്ധമുണ്ടോ എന്ന വ്യക്തതയില്ല. സ്വര്‍ണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നുണ്ട്. എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് ഈ വാഴ്ത്തുപാട്ട് വീഡിയോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക