കുന്നത്തൂര്‍ : സ്കൂളില്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ലിജു ഭവനത്തില്‍ ലൈജു ഡാനിയേല്‍ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പോരുവഴിയിലെ ഒരു സ്കൂളിലാണ് സംഭവം.

യൂണിഫോമിനായി സ്കൂളില്‍ നിന്ന് നല്‍കിയ തുണിയുടെ അളവ് കുറവാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കുട്ടികളുടെ അളവെടുത്ത് തുണി നല്‍കാന്‍ പി.ടി.എ തീരുമാനിക്കുകയും ലൈജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, അളവെടുക്കുന്നതിനിടെ ശരീരഭാഗങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തതായി 11 കുട്ടികള്‍ വീടുകളിലെത്തി രക്ഷിതാക്കളെയും പിന്നീട് അദ്ധ്യാപകരെയും അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍ അധികൃതര്‍ ശൂരനാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍‌ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക