കൊല്ലം: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെ ശല്യം ചെയ്യുകയും ലാപ്ടോപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്‌ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തെന്മല ഉറുകുന്ന് കോളനിയില്‍ മഞ്ജു ഭവനില്‍ ജോയി ജോര്‍ജാണ് (52) പിടിയിലായത്‌.

കൊട്ടാരക്കരയില്‍നിന്ന് പുനലൂരിലേക്കുപോയ കെഎസ്‌ആര്‍ടിസി ബസില്‍ വെച്ചാണ് ഇയാള്‍ യാത്രക്കാരിയെ ശല്യം ചെയ്തത്. വിളക്കുടി ജങ്ഷന് സമീപം കുന്നിക്കോട് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ലാപ്ടോപ് അടിച്ചു പൊട്ടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ക്കെതിരെ വനിതകളെ ശല്യം ചെയ്തതിനും സ്റ്റേഷന്‍ മുതലുകള്‍ നശിപ്പിച്ചതിനും പി.ഡി.പി.പി ആക്‌ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു പത്തനാപുരം കോടതിയില്‍ ഹാജരാക്കി. കുന്നിക്കോട് ഇന്‍സ്‌പെക്ടര്‍ പി.ഐ. മുബാറക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ വൈശാഖ് കൃഷ്ണന്‍, എസ്.ഐ ഫൈസല്‍ , എ.എസ്.ഐ ലാലു, സി.പി.ഒമാരായ മിനി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക